ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തി; അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

AnilKumar BalaKrishnan

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് സമർപ്പിച്ചു. വസതിയിൽ നിന്ന് പണം കണ്ടെത്തിയ വിവാദത്തെത്തുടർന്ന് അദ്ദേഹത്തെ നേരത്തെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിൽ ആഭ്യന്തര അന്വേഷണം നേരിടുകയാണ്, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ ഇംപീജ്മെൻറ് നടപടികൾക്കുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി സമർപ്പിച്ചത്.

Share This Article