മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ആർ സി അമല
194 ലാം ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. പതിവുപോലെ വീട്ടിൽ നിന്ന് നടന്നാണ് ഇത്തവണയും വോട്ട് ചെയ്യാൻ എത്തിയത്.
അതിപ്രധാനമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും
എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. മറ്റേതെങ്കിലും കൂട്ടർക്ക് അതിന് കഴിയില്ല. പ്രതിസന്ധിക്കിടയിലും നാം മുന്നോട്ട് പോയി .വളരെ കൃത്യതയോടെ നാടിനെ മുന്നോട്ടു നയിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. എൽഡിഎഫിനെ പൊളിക്കാൻ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത് കൊണ്ട് ഫലം ലഭിക്കില്ല. ജനങ്ങളെയാണ് ഞങ്ങൾ എപ്പോഴും, വിശ്വസിക്കുന്നത്. ജനങ്ങൾ ഞങ്ങളെയും വിശ്വസിക്കുന്നു. കഴിഞ്ഞ പത്തുവർഷം ജനങ്ങളോടൊപ്പം ആണ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തെരഞ്ഞെടുപ്പിലും തുടരേണ്ടത്. 2016 നേക്കാൾ കൂടുതൽ വോട്ടുകൾ 2021 ലഭിച്ചു. ഞങ്ങളുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണത്.
2021 ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ ജനങ്ങൾ എൽഡിഎഫിന് നൽകും.” മുഖ്യമന്ത്രി പ്രതികരിച്ചു
ഞങ്ങൾ ജനങ്ങളോടൊപ്പം, ജനങ്ങൾ ഞങ്ങളോടൊപ്പം
എൽഡിഎഫ് പറഞ്ഞ നവകേരളം ഒരു സ്വപ്നമല്ല സാധ്യമാക്കാവുന്ന ഒരു പദ്ധതിയാണ്. അതിലേക്ക് നമുക്ക് നീങ്ങാം. 2031 ലേക്കുള്ള കേരളം എങ്ങനെയാണ് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
പാലക്കാട് പണം നൽകിയ സംഭവം
പൈസയുടെ കാര്യം വേറെ, വർഗീയത വേറെ.
ഈ രണ്ടു കാര്യങ്ങൾ കൊണ്ടും ആളുകളെ സ്വാധീനിക്കാൻ കഴിയില്ല.
തെരഞ്ഞെടുപ്പിൽ രണ്ടു ജില്ലയൊഴുകികെ എല്ലായിടത്തും പോയതാണ്. അവിടെയുള്ള ജനങ്ങളെ നേരിട്ടു കണ്ടു.
ആരെയാണോ ലക്ഷ്യമിടുന്നത് ആ കണ്ണിലെ,മുഖത്തെ തിളക്കം നേരിട്ട് അനുഭവിച്ചതാണ്.
വർഗീയ പ്രചരണം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്നതല്ല,
“വി ഡി സതീശന്റെ വനവാസം”
വോട്ടിംഗ് കഴിഞ്ഞിട്ട് പറയാം
“തെലുങ്കാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദം”
‘അവരവർ തന്നെ പൂരിപ്പിക്കട്ടെ. കൂടുതൽ കാര്യം പിന്നീട് പറയാം’ മുഖ്യമന്ത്രി വ്യക്തമാക്കി

