UDF മികച്ച വിജയം നേടുമെന്ന് കെ സുധാകരൻ. 100 സീറ്റിൽ അധികം നേടും. പേരാവൂരിൽ സണ്ണി ജോസഫ് മികച്ച വിജയം നേടുo .
എൽഡിഎഫിന്റെ ഭരണത്തുടർച്ച ഒരിക്കലും അനുവദിക്കില്ലെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ, മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന് ചെറിയൊരു നാക്കുപിഴ സംഭവിക്കുകയുണ്ടായി. “തുടർഭരണം അവസാനിക്കില്ല” എന്ന് അദ്ദേഹം അറിയാതെ പറഞ്ഞുവെങ്കിലും, ഉടൻ തന്നെ ആ തെറ്റ് തിരുത്തി തുടർഭരണം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫിന്റെ ആധിപത്യം എല്ലാവർക്കും കാണാൻ കഴിയുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പേരാവൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. താൻ നേരിട്ട് ആ ഭാഗം പരിശോധിച്ചതാണെന്നും അവിടെ വലിയ അപാകതകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനെ തോൽപ്പിക്കാൻ സുധാകരൻ ശ്രമിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
സണ്ണി ജോസഫ് എഐസിസിക്ക് അയച്ചു എന്ന് പറയപ്പെടുന്ന വിവാദമായ കത്തിനെ കുറിച്ചും സുധാകരൻ പ്രതികരിച്ചു. ഈ കത്ത് യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വസ്തുത സ്ഥിരീകരിക്കാൻ ശരിയായ വഴിയിലൂടെയുള്ള പരിശോധനയും ഇൻവെസ്റ്റിഗേഷനും ആവശ്യമാണെന്നും അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അതിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തനിക്കെതിരായി ഹൈക്കമാന്റിന് സണ്ണി ജോസഫ് അയച്ചു എന്ന് പറയുന്ന കത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ കത്ത് ശരിയോ തെറ്റോ എന്ന് അറിയാനാകു എന്നും കെ. സുധാകരൻ വ്യക്തമാക്കി.
കണ്ണൂരിൽ സുധാകരൻ മത്സരിക്കേണ്ടതില്ല പകരം ടി ഓ മോഹനന്റെ പേര് നിർദ്ദേശിച്ചുകൊണ്ടു ആയിരുന്നു കത്തിന്റെ ഉള്ളടക്കം

