തിരുവനന്തപുരം: ഏറ്റവും സുപ്രധാനമായ തിരഞ്ഞെടുപ്പിനായി കേരളം വിധിയെഴുതി തുടങ്ങി. 24 ദിവസം നീണ്ടു നിന്ന പ്രചാരണ മാമാങ്കത്തിന് ഒടുവിൽ ജനാധിപത്യത്തിൻറെ ഏറ്റവും നിർണായക പ്രക്രിയയിലൂടെ കേരളം കടന്നുപോകുന്നു. എല്ലാ മണ്ഡലങ്ങളിലും പ്രമുഖർ ഉൾപ്പെടെ സ്ഥാനാർത്ഥികൾ എല്ലാം ഏറെക്കുറെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുകയാണ്. തിരുവനന്തപുരത്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ രാവിലെ ഏഴുമണിക്ക് തന്നെ ജന്മനാടായ മുടവമുകളിലെ എൽ പി സ്കൂളിൽ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിലെ വോട്ടർ ആണ് മോഹൻലാൽ. മോഹൻലാലിനെ നേരിട്ട് കാണാൻ സ്ഥാനാർത്ഥികളായ വി ശിവൻകുട്ടിയും കെ എസ് ശബരിനാഥും സ്കൂളിലെത്തി.
