ശബരിമല യുവതി പ്രവേശനം; ആചാരങ്ങളുടെ ഭാഗമായ നിയന്ത്രണങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി

AnilKumar BalaKrishnan

ശബരിമല യുവതി പ്രവേശന വിധിയിലെ പുനഃ പരിശോധന ഹർജികളിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുൻപിൽ രണ്ടാം ദിവസം ശക്തമായ വാദപ്രതിവാദമാണ് നടന്നത്.ശബരിമലയിലെ യുവതി പ്രവേശന നിയന്ത്രണം തുടരണമെന്ന് വിവിധ മത ആചാരങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങൾ ജുഡീഷ്യൽ പരിശോധന പരിധിക്ക് പുറത്ത് ആണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. ഇതിനുള്ള അധികാരം കോടതി ഉണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസം എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച കേന്ദ്ര സർക്കർ ആചാര മാറ്റങ്ങൾക്ക്
ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും വാദിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്നും, യുവതി പ്രവേശന വിലക്കിന് കാരണം ആർത്തവമല്ല എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ എല്ലാ കക്ഷികൾക്കും വാദം അവതരിപ്പിക്കാനുള്ള സമയം ലഭിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു

Share This Article