മുന്‍ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായി അന്തരിച്ചു

AnilKumar BalaKrishnan

കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിൽ അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്ന മൊഹ്സിന കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ മൊഹ്സിന കിദ്വായി മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും വിജയിച്ച് 1978ലാണ് ആദ്യമായി ലോക്സഭയിലെത്തിയത്.

Share This Article