കണ്ണൂർ മട്ടന്നൂർ മാലൂരിൽ ബിജെപി ബൂത്ത് ഏജന്റിന് നേരെ സിപിഎം അക്രമം,പോളിംഗ് കേന്ദ്രത്തിൽ ബൂത്ത് ഏജന്റിന്റെ അപ്ലിക്കേഷൻ നൽകി മടങ്ങുമ്പോൾ കുണ്ടേരി പൊയിലിൽ വെച്ചായിരുന്നു അക്രമം. സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പരാതി.ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരിക്കേറ്റത്.
പരിക്കേറ്റ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി ബൂത്ത് ഏജന്റിന് നേരെ സിപിഎം അക്രമമെന്ന് ആരോപണം
