അമ്പലപ്പുഴയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഉണ്ടെന്ന് ജി സുധാകരന്റെ പരാതി; പരാതിയിൽ കഴമ്പില്ലെന്ന് ആലപ്പുഴ എസ്പി

insight kerala

ഗുരുതരമായ പരാതിയുമായി ജി സുധാകരൻ. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം അമ്പലപ്പുഴയിൽ ഉണ്ടെന്നും തിരഞ്ഞെടുപ്പിനെ കായികമായി നേരിടാൻ സിപിഎമ്മിലും എസ്ഡിപിഐയിലും നീക്കം നടക്കുന്നു എന്നും പരാതിയിൽ. അമ്പലപ്പുഴ DYSP ക്കും ജി സുധാകരൻ പരാതി നൽകി..
തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം എന്നും . CPIM സഹായത്തോടെ SDPI കലാപത്തിന് ശ്രമിക്കുന്നു എന്നുമാണ് പരാതിയിൽ. സിപിഐഎം എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാർക്കെതിരെ പേരെടുത്ത് പരാതി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും പരാതി നൽകി സുധാകരൻ്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജൻ്റ്.

എന്നാൽ ജി സുധാകരന്റെ പരാതിയിൽ കഴമ്പില്ല
എന്ന് ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ. അമ്പലപ്പുഴയിൽ യാതൊരുവിധ ഭീഷണിയും ഇല്ല. അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഇല്ല. ഐ ബി, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ ഇല്ല. സുധാകരൻ്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. അമ്പലപ്പുഴ ഡിവൈഎസ്പിക്ക് ഇന്നലെയാണ് പരാതി കൈമാറിയത് എന്നും എസ്പി മോഹന ചന്ദ്രൻ പറഞ്ഞു.

Share This Article