എയർ ഇന്ത്യയും ഇന്ധന സർചാർജ് വർധിപ്പിച്ചു

insight kerala

ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ. വിമാന ടിക്കറ്റ് നിരക്കുകൾ ഉയരും. ആഭ്യന്തര റൂട്ടിൽ 299 മുതൽ 899 രൂപ വരെ കൂടും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. രാജ്യാന്തര വിമാന സർവീസുകൾക്ക് 24 ഡോളർ മുതൽ 280 ഡോളർ വരെ ഈടാക്കും. രാജ്യാന്തര വിമാന സർവീസുകളുടെ സർ ചാർജ് ഏപ്രിൽ 10 മുതൽ നിലവിൽ വരും.
കഴിഞ്ഞ ദിവസം ഇൻഡിഗോയും സർചാർജ് ഉയർത്തിയിരുന്നു.

ഗൾഫ് മേഖലയിലേക്ക് 50 യു എസ് ഡോളർ വരെയാണ് സർചാർജ്. നാളെ മുതൽ പ്രാബല്യത്തിൽ വരും

Share This Article