കാസർകോട്ടെ LDF സ്ഥാനാർഥിക്ക് എതിരായ – മുനാഫിഖ് വിവാദത്തിൽ ലീഗ് വനിത നേതാവിനും നേതൃത്വത്തിനും എതിരെ സമസ്തയിൽ എതിർപ്പ് ശക്തമാകുന്നു.
വനിത ലീഗ് നേതാവ് ആയിഷത്ത് ഫർസാനയാണ് പ്രചരണത്തിനിടെ സ്ഥാനാർഥിക്ക് എതിരെ കപട മത വിശ്വാസി എന്ന പ്രയോഗം നടത്തിയത്.
വിശ്വാസിയായ LDF സ്വതന്ത്ര്യ സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമെന്ന് കുമ്പോൽ സെയ്ദ് അലി തങ്ങൾ നിലപാട് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഭ്യേതര വാക്കുകൾ ഒഴിവാക്കണമെന്നും
നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോൽ സെയ്ദ് അലി തങ്ങൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെ ‘ മുനാഫിഖ് ‘ എന്ന് വിളിച്ചതിനെതിരെ LDF തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

