ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയിൽ നാളെ വാദം തുടങ്ങും

insight kerala

ശബരിമല യുവതി പ്രവേശന കേസിൽ
സുപ്രീംകോടതിയിൽ നാളെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ഒൻപത് അംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട്മുൻപായി ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ നടക്കുന്ന വാദം ഏറെ ശ്രദ്ധേയമാകും.

നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുന്നതിന് തൊട്ടുമുമ്പാണ് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ ഒൻപത് അംഗ ഭരണഘടനാ ബെഞ്ചിൽ നാളെ മുതൽ വാദം ആരംഭിക്കും. ശബരിമലയിലെ യുവതി പ്രവേശനം ഉൾപ്പെടെ വിവിധ മത ആചാരങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ ഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ കൂടാതെ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരും ബെഞ്ചിൽ ഉണ്ടാകും.ജസ്റ്റിസ്‌ ബി.വി. നാഗരത്നയാണ് ഭരണഘടന ബെഞ്ചിലെഏക വനിതാംഗം . സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും , തന്ത്രിയും ഉൾപ്പെടെ
കേസിലെ മുഴുവൻ കക്ഷികളും ഇതിനോടകം വിശദമായ വാദം കോടതിയിൽ എഴുതി നൽകിയിരുന്നു. യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള മുൻ നിലപാട് തിരുത്തിക്കൊണ്ടായിരുന്നു സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം കോടതിയിൽ നൽകിയത്. യുവതി പ്രവേശന വിഷയത്തിൽ പണ്ഡിത സദസ് ആലോചിച്ചിട്ട് തീരുമാനമെടുക്കണം എന്നാണ് പുതിയ സത്യവാന്ദ്മൂലത്തിൽ സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചത്.

Share This Article