‘മൊബൈൽ ഓഫ് ആയി; കയ്യിലുണ്ടായിരുന്നത് കുപ്പിവെള്ളം മാത്രം’; നാലുദിവസം വനത്തിൽ അകപ്പെട്ടത് ശരണ്യ വിശദീകരിക്കുന്നു

insight kerala

തനിക്ക് ചെറുതായി വഴിതെറ്റിപ്പോയതാണെന്ന് കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ.  താഴേക്ക് ഇറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവരെ കാണാൻ സാധിച്ചില്ലെന്നും, മുകളിൽ കണ്ട ചിലരുടെ അടുത്തേക്ക് എത്താൻ മറ്റൊരു വഴിയിലൂടെ ശ്രമിച്ചു. എന്നാൽ അവിടെ ആരെയും കണ്ടില്ലെന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഒറ്റപ്പെട്ട താൻ ഉൾവനത്തിലൂടെ താഴേക്ക് നടക്കുകയായിരുന്നു

കയ്യിൽ വെറും 500 മില്ലി ലിറ്റർ വെള്ളം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഭക്ഷണമോ ഫോൺ റേഞ്ചോ ഉണ്ടായിരുന്നില്ലെന്നും ശരണ്യ പറഞ്ഞു. രാത്രി 6:45 വരെ കാട്ടിലൂടെ നടന്നു. സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഫോൺ ഓഫായി. രാത്രി കനത്ത മഴ പെയ്തതിനാൽ വസ്ത്രങ്ങളെല്ലാം നനഞ്ഞു.രാത്രി ഉറങ്ങാന്‍ പറ്റിയില്ലെന്നും ആന ഇറങ്ങാൻ സാധ്യതയുള്ള സ്ഥമായിരുന്നെന്നും ശരണ്യ കൂട്ടിച്ചേർത്തു.

ഏപ്രിൽ രണ്ടാം തീയതി വ്യാഴാഴ്ച കുടകിലെ തടിയൻഡമോൾ കൊടുമുടി കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്. വനംവകുപ്പിന്റെ അനുമതിയോടെ എത്തിയ സംഘത്തിലായിരുന്നു ശരണ്യ ഉണ്ടായിരുന്നത്. കാണാതായ വിവരം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള തിരച്ചിലായിരുന്നു വനംവകുപ്പും പോലീസും നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article