ബംഗളൂരു: കുടകില്‍ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വനത്തിനുള്ളില്‍ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്. നാലാം ദിവസമാണ് ശരണ്യയെ കണ്ടെത്താന്‍ സാധിച്ചത്. കര്‍ണാടക പൊലീസും വനംവകുപ്പും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കേരള വനംവകുപ്പും തിരച്ചിലുമായി സഹകരിക്കുന്നുണ്ട്.
അതിനിടെ,
ശരണ്യയ്ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ശരണ്യയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി എത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യയെ ഏപ്രില്‍ രണ്ടിനാണ് കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ വച്ച് കാണാതായത്.
