പ്രശസ്ത ഫോട്ടോഗ്രാഫറും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു. 82 വയസ്സ് ആയിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പുലർച്ചയായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശി ആണ്. നിരവധി ചലച്ചിത്രങ്ങളിൽ മേക്കപ്പ്മാനായും ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 1972ൽ പുറത്തിറങ്ങിയ മേക്കപ്പ്മാനെ കാണാനില്ല തുടങ്ങി, 2013 ൽ ഇറങ്ങിയ മാജിക് മാജിക് എന്ന ചിത്രത്തിന്റെ വരെ മേക്കപ്പ് മാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. വൈകിട്ട് 5 മണിക്കാണ് കബറടക്കം.
ഹലീമ ബീവിയാണ് ഭാര്യ.
ചലച്ചിത്ര പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ അമാൻ നവോദയ അന്തരിച്ചു
