തിരുവനന്തപുരം: ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നുപ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയിൽ അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റുചെയ്യാൻ ബി.ജെ.പി. സർക്കാരിന് എക്കാലവും ആയുധമായത് കോൺഗ്രസിന്റെ സംഭാവനകളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു
2022-’23-ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ സംഘപരിവാർ പ്രേരണയാൽ ആട്ടിയോടിച്ചപ്പോൾ ഛത്തീസ്ഗഢിൽ കോൺഗ്രസ് ഭരണമായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കോൺഗ്രസിന്റെ സ്വഭാവംവെച്ച് സി.പി.എമ്മിനെ അളന്നുനോക്കാനും മാർക്കിടാനും രാഹുൽഗാന്ധി വരേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

