പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി കോൺഗ്രസ്

insight kerala

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.. സംഭവത്തിൽ കഴിഞ്ഞ ദിവസം രാത്രി ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി. സിന്ധു രാജൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസെടുത്തത്. ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിലുള്ളത്.പിഷാരടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക .

Share This Article