ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; രണ്ടു പേർക്ക് പരിക്ക്

insight kerala

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്‌ വീട് തകർന്നു .
താന്നിമൂട് ആണ് അപകടം നടന്നത്.രണ്ട് പേർക്ക് പരിക്കേറ്റു. അടുക്കളയിൽ വച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗൃഹനാഥനും മകനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വാങ്ങിയ സിലണ്ടർ ആണ് പൊട്ടിത്തെറിച്ചത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടുടമ ഷാജഹാൻ, മകൻ നിഹാൻ എന്നിവർക്കാണ് പരിക്ക്. തലയ്ക്കാണ് പരിക്ക് പറ്റിയത്. ഇവർ ആശുപത്രിയിലാണ്. വീട് ഭാഗികമായി തകർന്ന നിലയിലാണ് . എന്താണ് പൊട്ടിത്തെറിക്ക് കാരണമെന്ന് വ്യക്തമല്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article