രമേശ് പിഷാരടിയെ തടഞ്ഞതിൽ വ്യാപക പ്രതിഷേധം; പിഷാരടിക്ക് പിന്തുണയുമായ LDF സ്ഥാനാർത്ഥി

insight kerala

പാലക്കാട് പ്രചാരണത്തിനിടയിൽ യുഡിഎഫ് സ്ഥാനാർഥി രമേശ്‌ പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞതിൽ വ്യാപക പ്രതിഷേധം.. നഗരത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും… സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനാലാണ് രമേശ്‌ പിഷാരടിയെ തടഞ്ഞത് എന്നാണ് ബിജെപിയുടെ വിശദീകരണം.. അതേസമയം രമേശ്‌ പിഷാരടിക്ക്‌ ഐക്യദാർഢ്യവുമായി LDF സ്ഥാനാർഥി NMR റസാഖും രംഗത്തെത്തി.. ഇതൊരു ജനാതിപത്യ രാജ്യമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശ എല്ലാവർക്കും ഉണ്ടെന്നും NMR റസാഖ് വ്യക്തമാക്കി

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു. ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എതിർ സ്ഥാനാർഥികളോട് നമുക്ക് രാഷ്ട്രീയപരമായ എതിർപ്പും വിയോജിപ്പും കാണും. അതൊന്നും വ്യക്തിപരമായ എതിർപ്പോ വിദ്വേഷമോ അല്ലെന്നാണ് ഒരു പാലക്കാട്ടുകാരൻ എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും എൻ.എം.ആർ റസാഖ് പറഞ്ഞു.

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. പിഷാരടി നടത്തിയ സ്ത്രീവിരുദ്‌ധ പരാമർശത്തിൻ്റെ പേരിലാണ് തടഞ്ഞതെന്ന് ശോഭ സുരേന്ദ്രൻ അവകാശപ്പെട്ടു. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ അത് വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ശോഭ വിശദീകരിച്ചു. വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടേതെന്നും അതുകൊണ്ടാണ് അമ്മമാർ പ്രതിഷേധിച്ചതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article