യുഡിഎഫ് പ്രകടന പത്രിക സ്വപ്ന പദ്ധതികൾ ; ആശാ വർക്കർമാർക്ക് ദിവസ വേതനം 700 രൂപ; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഡയാലിസിസ്

insight kerala

മിഷൻ സമുദ്ര : കേരളത്തിൻ്റെ 600 കിലോമീറ്റർ തീരദേശം, 44 നദികൾ, 34

തടാകങ്ങൾ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, മലനാട്, ഇടനാട് മേഖലകളിലെ സമ സമഗ്ര സാധ്യതകൾ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ ശക്തമായ സാന്നിധ്യമായി ഉയർത്തുന്ന സാധ്യതകളുടെ “മിഷൻ സമുദ്ര” നടപ്പിലാക്കും. ഇതിന്റെ ഭാഗമായി വൻകിട ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ ചരക്ക് ഗതാഗതം, തുടർന്ന് ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്രാ സേവനങ്ങൾ, അവസാന ഘട്ടത്തിൽ ജലാശയങ്ങളുമായി ബന്ധിപ്പിച്ച് ഏകീകൃത നെറ്റ്‌വർക്ക് സ്ഥാപിക്കും.

വ്യോമയാന വികസനം :

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വ്യോമയാന കേരളത്തിന്റെ സമഗ്ര വികസനത്തിനായി സംസ്ഥാനത്ത് ഫുൾ-ഫ്‌ലൈറ്റ് സിമുലേറ്ററുകളോടെയുള്ള ആധുനിക പൈലറ്റ് പരിശീലനം, ഏവിയേഷൻ സ്റ്റാഫ് ട്രെയിനിങ് അടക്കം നടത്തുന്ന ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി വിമാനത്താവളത്തിൽ രണ്ടാം ഘട്ട റൺവേ നിർമ്മാണം, എയർപോർട്ട് സാമ്പത്തിക മേഖലകൾ, സ്വതന്ത്ര വ്യാപാര ഗോഡൗൺ മേഖലകൾ, കണ്ണൂർ വിമാനത്താവളത്തിൽ റൺവേ, ടെർമിനൽ, ഏപ്രൺ വികസനം, വിമാനങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി, ៣ MRO ( Maintenance, Repair, and Operations) കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, പുതിയ വിമാന സർവീസുകൾക്ക് പിന്തുണ നൽകാൻ റൂട്ട്ഡെവലപ്മെന്റ് ആൻഡ് കണക്റ്റിവിറ്റി ഫണ്ട് അടക്കമുള്ള ഹൃസ്വകാല-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകും.

എം.എസ്.എം.ഇ സംരംഭങ്ങൾ : 100 കോടിയിലധികം വാർഷിക വരുമാന ശേഷിയുള്ള 10,000 എം.എസ്.എം.ഇ സംരംഭങ്ങൾ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന് അവശ്യമായ സഹായം നൽകുന്ന സമഗ്ര പദ്ധതിക്ക് രൂപം നൽകും .സംരംഭകർക്ക് ആവശ്യമായ മൂലധന പിന്തുണ നൽകുന്നതിനായി റിവോൾവിങ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചാലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കും.സാങ്കേതികവും മാനേജ്‌മെൻ്റുമായി ബന്ധപ്പെട്ട മേഖലകളിൽ വിദഗ്ധ മാർഗ്ഗനിർദേശം നൽകുന്നതിനായി ടെക്നോ-മെൻ്റർ, മാനേജ് മെന്റർ മാരുടെ സഹായം ഉറപ്പാക്കും.

അന്താരാഷ്ട്ര തൊഴിൽ മാർക്കറ്റിൽ ജോലിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. മാറുന്ന ജോലിയിലെ സ്വഭാവം പഠിക്കാനും, അതിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്താനും വിദഗ്‌ധർ അടങ്ങുന്ന ‘ജോബ് വാച്ച് ടവർ’ രൂപീകരിക്കും.”

വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി: വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാംസ്ക‌ാരിക, സാമൂഹിക പുരോഗതിയെ ആധുനിക സൗകര്യങ്ങളോടുകൂടിയ ലക്ഷ്യമാക്കി യൂണിവേഴ്‌സിറ്റി” സ്ഥാപിക്കും

സാമൂഹിക സുരക്ഷാ പെൻഷൻ ഔദാര്യത്തിനു പകരം അവകാശം. അർഹരായവർക്ക് പെൻഷൻ ഉറപ്പാക്കാൻ നിയമം. ക്ഷേമ പെൻഷൻ 3000 രൂപയാക്കും.

ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി ‘ആശ്രയ’ പദ്ധതിയുടെ രണ്ടാംഘട്ടമായ “നവ ആശ്രയ” ആരംഭിക്കും.

വിശപ്പു രഹിത കേരളം ഉറപ്പാക്കാൻ ഇന്ദിര കാൻ്റീൻ. പ്രത്യേക സാഹചര്യങ്ങളിലും പ്രത്യേക മേഖലകളിലും ജനവിഭാഗങ്ങൾക്ക് സൗജന്യ റേഷൻ. അർഹരായ

‘യുവ ശക്തി നാടിൻ സമ്പത്ത്’ യുവാക്കൾക്ക് പദ്ധതി വിഹിതത്തിന്റെ 5 ശതമാനം. യുവാക്കൾക്ക് കുടുംബശ്രീ മോഡൽ ‘യുവശ്രീ’ സംഘങ്ങൾ.

ഭിന്നശേഷിക്കാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ 25% കൂടുതൽ തുക.

insight kerala

ട്രാൻസ്ജെൻഡർ വിഭാഗത്തോടുള്ള അവഗണന അവസാനിപ്പിക്കാൻ നടപടി. പ്രത്യേക വികസന പാക്കേജ്.

അർഹമായ സ്പെഷ്യൽ സ്‌കൂളുകൾക്ക് എയ്‌ഡഡ് പദവി.

ഭിന്നശേഷി നിയമനത്തിനായി നിശ്ചിത തസ്‌തികകൾ മാറ്റിവെച്ചിട്ടുള്ള എല്ലാ മാനേജ്‌മെന്റുകൾക്കും കീഴിലുള്ള എയ്‌ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നടപടി സ്വീകരിക്കും.

നിർദ്ധനരായ രോഗികൾക്ക് സഹായം എത്തിക്കാൻ യു.ഡി.എഫ്. ഭരണ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ ബെനവെലെൻ്റ് ഫണ്ട് പദ്ധതി, ശ്രുതി തരംഗം അടക്കമുള്ള കാരുണ്യ പദ്ധതികൾ പുനരാരംഭിക്കും.

മത്സ്യബന്ധന ബോട്ടുകൾ, കെ.എസ്.ആർ.ടി.സി, ഓട്ടോറിക്ഷ, ഉടമസ്ഥർ ഓടിക്കുന്ന ടാക്സികൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി.

ആശാ വർക്കർമാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപ. അംഗനവാടി തൊഴിലാളികൾ, ആശ, സ്‌കൂൾ പാചക തൊഴിലാളികൾ അടക്കമുള്ള സ്കീം തൊഴിലാളികളുടെ വേതനം പരിഷ്ക്കരിക്കും. അനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് ബി.പി.എൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസി സ് സൗജന്യമാക്കും.

അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും കെ.ആർ. നാരായണൻ സ്കോളർഷിപ്പ്, ലോൺ സ്കോളർഷിപ്പ് പഠനത്തിന്

ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കുടിശികകൾ സമയബന്ധിതമായി നൽകാനും നടപടി. കാര്യക്ഷമമാക്കാനും

കേരളത്തിൽ പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ വിവാഹം നടത്താൻ ആധുനിക സൗകര്യങ്ങളുള്ള “സ്നേഹ സുമംഗലി” വിവാഹ മണ്ഡപങ്ങൾ.

ആരോഗ്യമേഖലയ്ക്ക് പ്രഥമ പരിഗണന. ആരോഗ്യത്തിനുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിക്കും. മരുന്നുകൾക്കും രോഗ പരിശോധനകൾക്കുമായി കൃത്യമായ ബജറ്റ് വിഹിതം.

ആശുപത്രികളിൽ അവകാശമാക്കും. എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ

ആരോഗ്യമേഖലയിൽ ഔട്ട് ഓഫ് പോക്കറ്റ് ചിലവ് കുറയ്ക്കാനുള്ള നടപടി.

സർക്കാർ ആശുപത്രികളിൽ വയോജനങ്ങൾക്കും, അവശതയുള്ളവർക്കും മികച്ച സേവനം ലഭ്യമാക്കാൻ കർമ്മ സേന.

Share This Article