വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിനാ റഷീദ്.
സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗിന് അർഹമായ പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
അതേ സമയം പേരാമ്പ്രയിലെ UDF സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ്ക്കെതിരെ രൂക്ഷമായ
ആരോപണങ്ങളാണ് നൂർബിന റഷീദ് ഉന്നയിച്ചത്.
വനിതാ ലീഗ് സെക്രട്ടറി സ്ഥാനത്തു നിന്നും രാജി വെച്ച നൂർബിന റഷീദ് ലീഗിന്റെ അംഗത്വത്തിൽ തുടരും.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ UDF സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്ലിയയ്ക്കെതിരെയും,
PK നവാസിനെതിരെ ആരോപണമുന്നയിച്ച മുൻ ഹരിത നേതാക്കൾക്കെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് നൂർബിന റഷീദ് ഉന്നയിച്ചത്.
ഫോട്ടോഷൂട്ടോ,റീൽസൊ അല്ല റിയൽ ലൈഫാണ് വേണ്ടതെന്നും,PK നവാസിനെതിരെ ആരോപണമുന്നയിച്ചവർ പാണക്കാട് കുടുംബത്തെ ആമാനിച്ചവരാണെന്നും, മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചവരാണിവരെന്നും നൂർബിനാ റഷീദ് ആരോപിച്ചു. സീറ്റ് നൽകാതെ
MK മുനീറിനോട് കാണിച്ചത് അനീതിയാണെന്നും നൂർബിനാ റഷീദ് കൂട്ടിച്ചേർത്തു.
ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നൂർബിനാ റഷീദ് നേരത്തെയും രംഗത്ത് വന്നിരുന്നു.
ഇതിനു പിന്നാലെയാണ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജി.
10 വർഷം കോഴിക്കോട് കോർപറേഷൻ കൗൺസിലറായും, വനിതാ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
രാജിക്കാര്യം വാർത്ത സമ്മേളനത്തിലൂടെയാണ് നൂർബിന റഷീദ് പ്രഖ്യാപിച്ചത്.
ലീഗ് നേതൃത്വത്തിനു രാജി ഔദ്യോഗികമായി email ചെയ്യുകയും ചെയ്തു.
