2025 -26 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവാണ് ഇന്ത്യ കരസ്ഥമാക്കിയത്. പ്രതിരോധ മേഖലയിൽ 38,424 കോടി രൂപയുടെ കയറ്റുമതി ഉണ്ടായി.
മുൻ സാമ്പത്തിക വർഷത്തേക്കാൾ 62.66% വളർച്ച രേഖപ്പെടുത്തിയെന്നും , ഇത് എക്കാലത്തെയും മികച്ച റെക്കോർഡ് ആണെന്നും പ്രതിരോധമന്ത്രി രാജ്നാനാഥ് സിംഗ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പ്രതിരോധ മേഖലയിലും ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിച്ചുകൊണ്ട് രാജ്യം പുതിയ നേട്ടങ്ങൾ കൈവരിച്ചുവെന്നും രാജനാഥ് സിംഗ് എക്സിൽ കുറിച്ചു.
ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പന്നങ്ങൾക്കും
തദ്ദേശീയ കഴിവുകൾക്കും ആഗോളതലത്തിൽ വിശ്വാസ്യത വർദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധ കയറ്റുമതി വളരെ വേഗത്തിൽ 50,000 കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ അവയുടെ ഭാഗങ്ങൾ, പ്രതിരോധ മേഖലയിലെ മറ്റ് സംവിധാനങ്ങളും ഏകദേശം നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. മുൻപ് വിവിധ മേഖലകളിൽ ഇറക്കുമതിയെ ആശ്രയിച്ച് മുൻപോട്ടു പോയിരുന്ന ഇന്ത്യ ഇന്ന് പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ആഭ്യന്തര ഉൽപാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നത് സാമ്പത്തിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് വിലയിരുത്തൽ.
പ്രതിരോധ മേഖലയിലെ കയറ്റുമതിയിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി
