തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ബാഗിലായിരുന്നു മൃതദേഹം.
മാസം തികയാതെ പ്രസവിച്ച കുട്ടിയുടെ മൃതദേഹം ആണ് മെഡിക്കൽ കോളേജിലെ പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തിയത്.രാവിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
എന്നാൽ എസ് എ ടി യിൽ പ്രസവിച്ച കുട്ടിയുടെ മൃതദേഹം എങ്ങനെ ഇവിടെയെത്തി എന്നുള്ളത് വ്യക്തമല്ല.
മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം
