“വിഴിഞ്ഞം മുതൽ സ്വർണക്കൊള്ളവരെ ചർച്ചചെയ്യാം; മുഖ്യമന്ത്രി നേരിട്ട് വരണം” – വി.ഡി. സതീശൻ

insight kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി ഫെയ്സ്ബുക്ക് വഴിയല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫെയ്‌സ്ബുക്ക് സംവാദത്തിൽ ഇപ്പോൾ ചോദിക്കുന്ന ചോദ്യത്തിനല്ല നാളെ മറുപടി പറയുന്നത്. വേറെ വിഷയത്തിലാണ് മറുപടി. നാലുവോട്ടിനുവേണ്ടി എന്തിനും മടിയില്ലാത്തവരാണ് സി.പി.എമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖം, ഗെയിൽ പൈപ്പ്‌ലൈൻ, കൊച്ചി മെട്രോ തുടങ്ങിയ വികസനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ തങ്ങൾ തയ്യാറാണ്. ശബരിമല സ്വർണക്കൊള്ള, ഡീൽ വിവാദം പോലുള്ള വിഷയങ്ങളിലും സംവാദത്തിന് ഒരുക്കമാണ്. നാലുവോട്ടിനുവേണ്ടി ആർ.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐ.യുമായും പി.ഡി.പി.യുമായും കൂട്ടുകൂടുമെന്ന് തെളിയിച്ച പാർട്ടിയാണ് സി.പി.എമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share This Article