രഞ്ജിത് യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് കാരവാനിൽ വച്ച്; സംഭവം നടന്നത് ജനുവരി 9ന്

insight kerala

കൊച്ചി: സംവിധായകന്‍ രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സിനിമാ ചിത്രീകരണ സ്ഥലത്തെ കാരവനില്‍ വച്ചെന്ന് റിപ്പോര്‍ട്ട്.അപ്രതീക്ഷിതമായി രഞ്ജിത് കയറിപ്പിടിച്ചതോടെ അന്ധാളിച്ച നടി കാരവനില്‍ നിന്ന് ഇറങ്ങി ഓടി.

ഫോര്‍ട്ട് കൊച്ചിയിലെ ചിത്രീകരണത്തിനിടെ ജനുവരി ഒമ്പതിനാണ് സംഭവം. തുടര്‍ന്ന് മാനസികാഘാതത്തിലായ നടി കൗണ്‍സിലിംഗിലൂടെയാണ് സാധാരണ മനോനിലയിലെത്തിയത്.ഇതിന് ശേഷം മൂന്ന് ദിവസം മുമ്പാണ് പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ ബന്ധു പൊലീസിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.ഇദ്ദേഹം നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് നടി നിയമപരമായി നീങ്ങിയത്.

രണ്ട് ദിവസം മുമ്പാണ് വനിതാ സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. രഞ്ജിത് സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് പരാതിക്കാരി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പൊലീസില്‍ പരാതി എത്തും മുമ്പ് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ രഞ്ജിത് ശ്രമിച്ചിരുന്നതായാണ് വിവരം. രഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ ഇടപെട്ടിട്ടും നടി വഴങ്ങിയില്ല.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം കോട്ടയത്തും നടന്നിരുന്നതായാണ് വിവരം. തൊടുപുഴയില്‍ വച്ച് ചൊവ്വാഴ്ച രാത്രി കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്യുമ്പോള്‍ രഞ്ജിത്തിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നതായാണ് വിവരം.തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ നിന്ന് രഞ്ജിത്തിനെ ചൊവ്വാഴ്ച രാത്രി 12 മണിയോടെ കൊച്ചിയിലേക്ക് കൊണ്ട് പോയി. ഇ അന്വേഷണം രഹസ്യമായാണ് പൊലീസ് നടത്തിയത്.

മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.

Share This Article