കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ ആർടിഒ ഓഫീസുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഔദ്യോഗിക ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബിട്ട് തകർക്കുന്നത് മനുഷ്യരുടെ ജീവനല്ല വസ്തുവകകളാകും എന്നതാണ് കൊയിലാണ്ടി ഓഫീസിലേക്ക് അയച്ച
സന്ദേശത്തിലുള്ളത്. വിവിധ ഭാഗങ്ങളിൽ 13 ഓളം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു വടകരയിലെ ഓഫീസിലേക്ക് എത്തിയ സന്ദേശം. സംഭവത്തിന് പിന്നാലെ ജീവനക്കാരെ ഓഫീസിൽ നിന്ന് പുറത്തേക്ക് എത്തിച്ചു.
പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കോഴിക്കോട് ആർടിഒ ഓഫീസുകളിൽ ബോംബ് ഭീഷണി
