പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു

insight kerala

പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിൽ വച്ചായിരുന്നു സംഭവം. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർത്ഥിയെ തടഞ്ഞത് . ബി ജെ പി യുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞു വെച്ചത്. പിന്നീട് രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു. അതേസമയം സംഭവം ജനാധിപത്യ സംവിധാനത്തിന് എതിരെയുള്ള നടപടിയാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെ എന്നും രമേശ്‌ പിഷാരടി പറഞ്ഞു…

Share This Article