“കേരളത്തിൽ യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചുവരും; മൂന്നാം പിണറായി സർക്കാർ എന്ന്കേൾക്കുന്നതു പോലും ജനങ്ങൾക്ക് ഞെട്ടൽ” എ കെ ആൻ്റണി

insight kerala

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുവെന്നും ഭരണമാറ്റം ഉറപ്പെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. യുഡിഎഫ് ശക്തമായി തിരിച്ചുവരും. ഇടിമുഴക്കം പോലെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയൻ സർക്കാരിന്‍റെ അവസാന നാളുകളാണ്. ഈ സർക്കാർ പോയെ തീരൂ എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. പിണറായി ഭരണം പോയി കഴിഞ്ഞിരിക്കുകയാണ്. സാങ്കേതികമായി മാത്രമാണ് ഭരണമുള്ളത്. കേരളത്തിന്റെ ചരിത്രത്തിൽ പത്തുവർഷം ഭരണം പൂർത്തിയാക്കുന്നത് ആദ്യമായാണ്. അവസാന മന്ത്രിസഭാ യോഗത്തിൽ എടുത്ത തിരക്കിട്ട് എടുത്ത തീരുമാനങ്ങൾ അല്ല ജനങ്ങളുടെ മുന്നിലുള്ളത്. മൂന്നാം പിണറായി സർക്കാർ എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഞെട്ടലാണ്, ഇനിയും അത് താങ്ങാനുള്ള കരുത്ത് ജനങ്ങൾക്കില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ പത്തു വർഷത്തെ കാര്യങ്ങളാണ്.വേഗം ഇറങ്ങിപ്പോകാൻ നോക്കിയിരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ എത്ര പേർക്ക് അവസരം കിട്ടി. സെക്രട്ടേറിയറ്റ് രാവണൻ കോട്ടയാണ്. ജനങ്ങളെ കാണാൻ മടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ്. വിമർശനങ്ങളെ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിയാണെന്നും ആന്‍റണി പറഞ്ഞു.

Share This Article