കണ്ണൂര്‍: ആദ്യമായാണ് കേരളത്തിൽ ഇടതുപക്ഷവും – ബിജെപിയും സഖ്യമായി നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എങ്ങിനെ യഥാർഥ ഇടതുപക്ഷ പാർട്ടിക്ക് ഇവരുമായി ചേർന്ന് പോകാൻ കഴിയുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ നയങ്ങളെ എതിർക്കുന്ന രണ്ട് മുതിർന്ന സി പി എം നേതാക്കൾ നമ്മൾക്കൊപ്പം നിൽക്കുന്നു. ഇടതു പക്ഷം എന്നു പറയുന്നവർ അതല്ലാതായി. സിപിഎം കോർപ്പറേറ്റ് പാർട്ടി ആയി എന്നും രാഹുൽ കണ്ണൂരിൽ പറഞ്ഞു.
യഥാർഥ ഇടതുപക്ഷക്കാർ യുഡിഎഫ് വേദിയിൽ ആണ് എത്തേണ്ടത്. ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നതിന് തെളിവുകളുണ്ട്. പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമല വിഷയം പരാമർശിക്കുന്നില്ല. സി പി എം നേതാക്കൾ ശബരിമലയിലെ സ്വർണം കട്ടതിനെ കുറിച്ച് പരാമർശിക്കുന്നില്ല. ഇടതു പക്ഷം കേരളത്തിൽ ജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. ആർഎസ് എസിനെ എതിർക്കുന്നവരെ എതിർക്കാൻ ആണ് മുഖ്യമന്ത്രി തയ്യാറാകുന്നത്.
മുഖ്യമന്ത്രിക്കും മക്കൾക്കും എതിരായ കേസുകളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നു. കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ബിജെപിക്ക് അറിയാം. സിപിഎമ്മിനെ നിയന്ത്രിക്കാൻ പറ്റുമെന്നും അവർക്ക് ബോധ്യമുണ്ട്. അമേരിക്കയുമായി ഉണ്ടാക്കിയ കരാർ ഇന്ത്യൻ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി. അമേരിക്കയുമായി ഉണ്ടാക്കിയ കരാർ ഇന്ത്യൻ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി. റബ്ബർ കർഷകരടക്കം പ്രതിസന്ധിയിലാണ്
ട്രംപ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേസുകൾ എല്ലാം ഇല്ലാതാക്കുന്നത് മോദിയാണ്. മോദി പിണറായിയെയോ പിണറായി മോദിയെയോ വിമർശിക്കുന്നത് കേൾക്കാൻ ഇല്ല. മോദി പിണറായിയെയോ പിണറായി മോദിയെയോ വിമർശിക്കുന്നത് കേൾക്കാനില്ല.
യുഡിഎഫ് നൽകുന്ന ഗ്യാരണ്ടി കേരളത്തിൻ്റെ സർവതല സ്പർശിയാണ്. കേരളം വെറുപ്പിനെ അല്ല സ്നേഹത്തെ ആണ് തെരഞ്ഞെടുക്കുക. ശ്രീ നാരായണ ഗുരു നൽകിയതും അത്തരം സന്ദേശമാണ്. ബിജെപിയും സിപിഎമ്മും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ആളുകളെ ഒന്നിച്ച് നിർത്തേണ്ട സമയം ആണിത്. ഇടത് പക്ഷം സൃഷ്ടിച്ച തൊഴിൽ ഇല്ലായ്മക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. യുഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വമ്പിച്ച പിന്തുണയിൽ വിജയിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

