സംവിധായകൻ രഞ്ജിത് അറസ്റ്റിൽ; ചിത്രീകരണത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവനടിയുടെ പരാതി

insight kerala

സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത് അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തൊടുപുഴയിൽ വച്ച് കാർ തടഞ്ഞ് പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രഞ്ജിത്തിൻ്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവനടി പരാതി നൽകിയത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

എറണാകുളം പോലീസ് ആണ് കേസ് എടുത്തത്. രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ നടിയാണ് പരാതി നൽകിയത്. എസ് ഐ ടി ക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് പോലീസ് കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാത്രിയോടെ എറണാകുളത്ത് കൊണ്ടുവരും. നാളെ കോടതിയിൽ ഹാജരാക്കും.

Share This Article