സമ്മർ ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ പരപ്പനങ്ങാടി സ്വദേശിക്ക്!

insight kerala

മലപ്പുറം: ഇത്തവണത്തെ സമ്മർ ബമ്പർ ലോട്ടറിയടിച്ചത് പരപ്പനങ്ങാടി നെടുവ സ്വദേശി എൻ വി പത്മനാഭന്. 10 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് പത്മനാഭന് ലഭിച്ചിരിക്കുന്ന ത്. പരപ്പനങ്ങാടി എസ്‌ബിഐയിലെത്തി പത്മനാഭൻ ടിക്കറ്റ് കൈമാറി. ഇന്നലെ രാവിലെയാണ് താനെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് അറിഞ്ഞതെന്ന് പത്മനാഭൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ 26 ന് കോയമ്പത്തൂര്‍ പോയി തിരികെ വരുന്നവഴി പാലക്കാട് ഇറങ്ങി. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ തൊട്ടടുത്തൊരു കട കണ്ടു. അവിടെ നിന്നാണ് ടിക്കറ്റ് എടുത്തതെന്നും ഇന്നലെ രാവിലെയാണ് സമ്മാനമുണ്ടെന്ന് അറിഞ്ഞതെന്നും പത്മനാഭന്‍റെ വാക്കുകള്‍

Share This Article