പള്ളി സെമിത്തേരിയിൽ റീൽസ് ചിത്രീകരണം നടത്തിയ പ്രതികൾ അറസ്റ്റിൽ

insight kerala

ആലപ്പുഴയിൽ പള്ളി സെമിത്തേരിയിൽ റീൽസ് ചിത്രീകരണം നടത്തിയ പ്രതികൾ അറസ്റ്റിൽ
കഞ്ചാവുൾപ്പടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങൾ വഴി വീരപരിവേഷം നേടാനായി പള്ളി സെമിത്തെരിയിൽ അതിക്രമിച്ചുകയറി റീൽസ് ചിത്രീകരണം നടത്തുകയും ഇൻസ്റ്റഗ്രാം ഫേസ്ബുക് എന്നിവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്ത പ്രതികളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തെരിയിലാണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്.കൃത്യത്തിന് ശേഷം നാട്ടിൽനിന്നും മുങ്ങി പുനലൂർ കായംകുളം തുടങ്ങിയസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവന്നിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്.ആലപ്പുഴ സ്വദേശികളായ സഞ്ചയ്സത്യൻ , സച്ചിൻസത്യൻ , അൻസിൽ എന്നിവരാണ് പിടിയിലായത്.

Share This Article