കോണ്‍ഗ്രസ് പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടത്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു’; ഗുരുതര ആരോപണവുമായി സ്വരാജ്

insight kerala
എം.സ്വരാജ്. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

കൊച്ചി വയനാട് ഫണ്ട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച പണമെവിടെയെന്നും ഏത് അക്കൗണ്ടില്‍, എത്ര രൂപ നിക്ഷേപിച്ചുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ച പണം ദുരന്തത്തില്‍ മരിച്ചവരുടെ ചോര പുരണ്ടതാണെന്നും പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും സ്വരാജ് ആരോപിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയില്‍ നിര്‍മാണം തുടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നത്. എന്നാല്‍, നിര്‍മാണത്തിന്‍റെ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു. അബദ്ധത്തില്‍ പോലും സത്യം പറയരുതെന്ന് ശഠിക്കുന്ന നേതാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും ഇങ്ങനെ പറയേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും സ്വരാജ് പറഞ്ഞു.

Share This Article