കൊച്ചിയിൽ വല്ലാർപാടം കണ്ടയ്നർ വഴി വൻ രക്ത ചന്ദന കടത്ത്

insight kerala

കൊച്ചിയിൽ വൻ രക്ത ചന്ദന കടത്ത്. കൊച്ചി വല്ലാർപ്പാടം കണ്ടയ്നർ ടെർമിനൽ വഴി 500 കിലോ രക്തചന്ദനം കടത്താനായിരുന്നു ശ്രമം. സംഭവത്തിൽ 2 പേരെ കസ്റ്റഡിയിൽ എടുത്തു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. തുറമുഖം വഴി വിദേശത്തേക്ക് കടത്താൻ വേണ്ടിയാണ് ചന്ദനം എത്തിച്ചത്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അങ്കമാലി ഭാഗത്ത് നിന്നാണ് ഇവ എത്തിച്ചതെന്ന് സൂചനയുണ്ട്.

Share This Article