ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് 50 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

insight kerala

ആലപ്പുഴ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ച് 50 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി ജലീൽ ജോസ് ആണ് പിടിയിലായത്. മേഘാലയയിൽ നിന്ന് കഞ്ചാവ് ട്രെയിൻ വഴി ചെങ്ങന്നൂരിൽ എത്തിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവൽ ബാഗുകളിലുമായി ഇയാൾ കഞ്ചാവ് കടത്തിയത്. രണ്ട് ദിവസം മുൻപാണ് ചെങ്ങന്നൂരിൽ നിന്ന് 20കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്.ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യുടെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘവും ആർ പി എഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Share This Article