കോഴിക്കോട് 797.4 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

insight kerala

കോഴിക്കോട് ഈസ്റ്റ് നടക്കാവിൽ 797.4 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പുതിയങ്ങാടി സ്വദേശി ജനീഷ് ആണ് പിടിയിലായത്. ഇന്നലെ രാത്രി പട്രോളിംഗിനിടെ പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. മയക്കുമരുന്ന് വിറ്റ് കിട്ടിയ 5610 രൂപയും പോലീസ് കണ്ടെടുത്തു. മാഫിയാ സംഘങ്ങളുടെ കയ്യിൽ നിന്നും ഒന്നോ രണ്ടോ കിലോഗ്രാം കഞ്ചാവ് മൊത്തമായി വാങ്ങി നടക്കാവ്, ബട്ട് റോഡ്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതാണ് യുവാവിൻ്റെ രീതി.

Share This Article