ചെന്നിത്തല ഉയർത്തിയ സഹകരണ വകുപ്പിലെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി

insight kerala

പാലക്കാട്: സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയെന്ന നിലയിൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.

Share This Article