ഇന്ധന വില വർദ്ധനവ് നേരിടാൻ കേന്ദ്രസർക്കാർ നടപടി. എക്സൈസ് തീരുവ വെട്ടിക്കുറച്ചു. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു. ഡീസലിന്റെ എക്സൈസ് തീരുവ ഒഴിവാക്കി.
പെട്രോളിന് 13 രൂപ എക്‌സൈസ് തീരുവയുണ്ടായിരുന്നത് മൂന്ന് രൂപയായും ഡീസലിന് 10 രൂപയുണ്ടായിരുന്നത് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവുംവലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു . പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് വർധിപ്പിച്ചത്.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നാണ് കേന്ദ്രം അറിയിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികളും അറിയിച്ചു.

