ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

insight kerala

കോട്ടയം: ചങ്ങനാശ്ശേരിയിൽ 1.100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചങ്ങനാശ്ശേരി പുഴവാത് സ്വദേശികളായ അഖില്‍, സജിത്ത് എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികള്‍ ചങ്ങനാശേരിയിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികള്‍ ആണെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതിയായ അഖില്‍ മുമ്പും കഞ്ചാവ്, എം ഡി എം എ തുടങ്ങിയ ലഹരിവസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ടും പോക്സോ കേസിലും പ്രതിയാണ്.

Share This Article