വോട്ട് അഭ്യർഥിക്കാൻ എത്തിയ ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിൽ വോട്ടഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ മനപുർവ്വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ജയിലിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരും അബിന് ഒപ്പമുണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്ക് ഒപ്പം എത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കോളേജിനകത്ത് കയറിയതാണ് സംഘർഷത്തിനിടയാക്കിയതെന്നും. വോട്ട് ചോദിക്കുന്നത് തടഞ്ഞിട്ടില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ വിശദീകരിച്ചു.
വോട്ട് അഭ്യർഥിക്കാൻ എത്തിയ ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കിയെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു
