പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ ശശിക്ക് അപരനായി ശശി പി കെ. സിപിഎം വിട്ട് യു ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന പികെ ശശിക്ക് അപരനെത്തുന്നത് വെല്ലുവിളിയാണ്.
അതേസമയം, മണ്ണാര്‍ക്കാട് മൂന്ന് അപരന്മാര്‍ മത്സരരംഗത്തുണ്ട്.യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ ഷംസുദ്ദീന് അപരന്മാരായി ഷംസുദ്ദീന്‍ എടത്തനാട്ടുകര, ഷംസുദ്ദീന്‍ കര്‍ക്കിടാംകുന്ന് എന്നിവരാണ് രംഗത്തുളളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്‍സില്‍ അബൂബക്കറിന്, അബൂബക്കര്‍ കൊറ്റന്‍കോടന്‍ ആണ് അപരന്‍.
പട്ടാമ്പിയില്‍ രണ്ട് അപരന്മാരാണുളളത്. മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ, ടിപി ഷാജിക്ക് അപരനായി ഷാജി മോന്‍ എന്നിവരാണ് മത്സരിക്കുന്നത്.
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിന് 4 അപരന്മാരാണ് ഉള്ളത്.
അതേസമയം തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സിപി ജോണിന്റെ അപരൻ പിന്മാറി.

