എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടുത്തം; ഒരാൾ മരിച്ചു

insight kerala

എറണാകുളം എടയാറിൽ തീപ്പിടുത്തം. ഓയിൽ കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. രാവിലെ എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഓയിൽ സ്റ്റോറേജിന്റെ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ആറു ജീവനക്കാർ അപകട സമയത്ത് അവിടെയുണ്ടായിരുന്നു. ഇവിടെ ഉണ്ടായപ്പോൾ മറ്റുള്ളവർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഒരാൾ മാത്രമാണ് അകത്തു കുടുങ്ങുകയും മരണപ്പെടുകയും ചെയ്തത്. 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.

Share This Article