മഞ്ചേശ്വരം എസ്‌ഡിപിഐയിൽ പൊട്ടിത്തെറി; സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ച അഷ്‌റഫ് സ്ഥാനങ്ങൾ രാജിവെച്ചു

insight kerala

മഞ്ചേശ്വരത്ത് എസ്‌ഡിപിഐ സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ച അഷ്‌റഫ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാനായി എസ്‌ഡിപിഐ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതായി പാർട്ടി നേതൃത്വം വെളിപ്പെടുത്തിയിരുന്നു.

എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ പ്രധാന നേതാക്കളാണ് ബന്ധപ്പെട്ടതെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സിപിഎ ലത്തീഫ് വെളിപ്പെടുത്തി.ഈ സാഹചര്യത്തിൽ മുസ്ലീം സമുദായ സംഘടനകളും വിമർശനങ്ങളുമായി മുന്നോട്ടുവരികയാണ്. സമുദായത്തെ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് എസ്ഡിപിഐ കടക്കരുതെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം.

മഞ്ചേശ്വരത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ആയിരത്തിൽ താഴെ വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ മുസ്ലിം ലീഗ് പരാജയപ്പെടുത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article