മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയും എംഎൽഎയുമായ എം.കെ മുനീറിന്റെ കടം തീർത്ത് മുസ്ലീംലീഗ്. 49 ലക്ഷം രൂപ സർവീസ് സഹകരണ ബാങ്കിൽ അടച്ചു. ലീഗിൻറെ അക്കൗണ്ടിൽ നിന്നാണ് പണം അടച്ചത്. കുടിശ്ശിക ഉൾപ്പെടെ വൻ ബാധ്യത ആയതിനാൽ മുനീറിന്റെ വീട് ജപ്തി ഭീഷണിയിൽ ആയിരുന്നു.
കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ കുടിശ്ശിക സഹിതം 49 ലക്ഷം രൂപയുടെ ബാധ്യതയെ തുടർന്നാണ് ജപ്തി ഭീഷണി നേരിട്ടത്. കോഴിക്കോട് നടക്കാവിലെ ക്രസന്റ് ഹൗസിൽ ആണ് ബാങ്ക് നോട്ടീസ് നൽകിയത്. മാർച്ച് 31 നകം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസിൽ വിശദമാക്കിയിരുന്നു.
ഇതേ തുടർന്ന് അദ്ദേഹത്തിൻറെ ബാധ്യത ഏറ്റെടുക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിരുന്നു.

