മുഖ്യമന്ത്രിയുടെ ഓഫീസ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വാട്ട് സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് തൊട്ടു പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്.
സംസ്ഥാന വൈദ്യുതി ബോർഡിൻറെ ഉപഭോക്താക്കൾക്ക് ഈ മാസം നൽകുന്ന വൈദ്യുതി ബില്ലിൽ അടക്കേണ്ട തുകയ്ക്ക് ചുവടെയായി ‘പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകമാണ് ബില്ലിൽ ചേർത്തിട്ടുള്ളത്.
മുൻകാലങ്ങളിൽ കുടുംബാസൂത്രണത്തിന്റെയും എയ്ഡ്‌സ് പ്രതിരോധത്തിന്റെയും പരസ്യങ്ങളാണ് സർക്കാർ സംവിധാനങ്ങൾ അച്ചടിച്ച് പ്രചരിപ്പിക്കാറുള്ളത്. ഇത്
ആദ്യമായാണ് സംസ്ഥാന വൈദ്യുതി ബോർഡ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി വൈദ്യുതി ബില്ലിനെ തെരഞ്ഞെടുപ്പ് പ്രചാരണോപാധി യാക്കുന്നത്.
വൈദ്യുതി ബോർഡിൻറെ പുതിയ ബില്ല് അടിയന്തരമായി പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി.
വ

