കോഴിക്കോട് നഗരത്തിൽ പട്ടാപ്പകൽ മോഷണം; അലമാരയിൽ സൂക്ഷിച്ചിരുന്ന 21 പവൻ കവർന്നു

insight kerala

നടക്കാവ്: കോഴിക്കോട് നടക്കാവിൽ പട്ടാപകൽ മോഷണം. വീട്ടിൽനിന്ന് 21 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഗുരുവായൂരിൽ പോയ സമയത്തായിരുന്നു സംഭവം. വൈകീട്ട് 4 മണിക്ക് കുടുംബം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. നടക്കാവ് പോലീസ് കേസെടുത്തു.

വിനോദ് ഭട്ടതിരിപ്പാട് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചയോട് കൂടി ഗുരുവായൂരിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാവിനെ കുറിച്ച് സൂചനയില്ല. വീടിൻറെ മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കാണാതായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരുന്നു.

Share This Article