പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് സഭയുമായി ചർച്ചക്ക് തയ്യാറെന്ന് യാക്കോബായ സഭാധ്യക്ഷ്യൻ ബസേലിയോസ് ജോസഫ് കതോലിക്കാ ബാവ. ഇനിയും സഭാ തര്‍ക്കം വാര്‍ത്തകളിലെ തലക്കെട്ടുകളാകരുത്. സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്നും ജോസഫ് ബാവ അഭിപ്രായപ്പെട്ടു. അതേസമയം, തെരഞ്ഞെടുപ്പിൽ വിശ്വാസികൾക്ക് മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ചിരിക്കുകയാണ് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് ബാവ. എല്ലാം അവസാനിപ്പിക്കണം. രണ്ടു സഭകളുടെയും അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനു
പിന്നാലെയാണ് ബാവയുടെ പ്രതികരണം.
നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസികൾക്ക് മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നും ബസേലിയോസ് ജോസഫ് കതോലിക്കാ ബാവ വ്യക്തമാക്കി.
എല്ലാ പാര്‍ട്ടികളിലും സഭാ വിശ്വാസികളുണ്ട്. യാക്കോബായക്കാര്‍ എല്‍ഡിഎഫിലും യുഡിഎഫിലും എന്‍ഡിഎയിലും സ്ഥാനാര്‍ത്ഥികളായുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ പറയുന്നത് ശരിയല്ലെന്നും ബാവ പറഞ്ഞു.
സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആശ്വാസമായി. എന്നാല്‍ നിയമനിര്‍മ്മാണം നടത്താത്തതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. സഭാ തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷയോടെ കാണുന്നുവെന്നും ബാവ പ്രതികരിച്ചു

