റിപ്പോര്‍ട്ടര്‍ ചാനലിന് പൂട്ടുവീഴും ; ചാനലിന് സുരക്ഷാ ക്ലിയറന്‍സ് ഇല്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

insight kerala

കൊച്ചി : റിപ്പോര്‍ട്ടര്‍ ചാനല്‍ സുരക്ഷാ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയില്‍ വാക്കാല്‍ അറിയിച്ചു . 20-20 അദ്ധ്യക്ഷന്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചത് .

ചട്ടം മറികടന്ന് ചാനലിന്റെ ലൈസന്‍സ് കൈമാറ്റം ചെയ്തതായും എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ കൈമാറുകയോ കേന്ദ്ര പ്രക്ഷേപണ മന്ത്രാലത്തില്‍ നല്‍കിയിട്ടില്ലെന്നും അതിനാല്‍ ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചതായും ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചത് .

അനധികൃതമായാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതെന്ന വാര്‍ത്ത ഇന്‍സൈറ്റ് കേരള പുറത്ത് വിട്ടതിനു പിന്നാലെയാണ് സാബു എം ജേക്കബ് ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് . ചാനലിന്റെ ഉടമസ്ഥനായ എം വി നികേഷ് കുമാര്‍ അടക്കമുള്ളവര്‍ രണ്ടുമാസത്തിനകം ചാനലിന്റെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു .

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article