ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക താത്കാലികമായി മാറ്റി വച്ചു.. പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് റിട്ടേണിംഗ് ഓഫീസറുടെ നടപടി. രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ ആസ്തികളെക്കുറിച്ചും ഓഹരി പങ്കാളിത്തത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന പരാതി ഉയർന്നിരുന്നു.. പരാതിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.. . സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് തെളിയിക്കപ്പെട്ടാൽ പത്രിക തള്ളാനുള്ള സാധ്യതയുണ്ട്.
