പ്രധാനമന്ത്രിക്ക് നേരെ ബോംബ് ഭീഷണി

insight kerala

പ്രധാനമന്ത്രിക്ക് നേരെ ബോംബ് ഭീഷണി

ഡൽഹി സ്പീക്കർക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്

കൂടുതൽ നേതാക്കളെ വധിക്കുമെന്നും സന്ദേശം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആഭ്യന്തരമന്ത്രി അമിത്ഷാ , വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഡൽഹി മുഖ്യമന്ത്രി എന്നിവർക്ക് നേരെയാണ് ഭീഷണി

സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു

ചൊവ്വാഴ്ച ഡൽഹി മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കെയാണ് സ്പീക്കറുടെ വ്യക്തിഗത മെയിലിൽ ഭീഷണി സന്ദേശം എത്തിയത്. ഇതേതുടർന്ന് ബജറ്റ് അവതരണവും സഭാ നടപടികളും തൽക്കാലത്തേക്ക് നിർത്തിവെച്ചു.

നിയമ സമുച്ചയത്തിൽ ബോംബുകൾ വച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കും എന്നുമാണ് സന്ദേശം. ബോംബ് സ്ക്വാഡും ഡൽഹി പോലീസും വിശദമായി പരിശോധന നടത്തി.

ഐപി അഡ്രസ്സ് ഉപയോഗിച്ച് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്’

Share This Article