ജമ്മു കശ്മീരിൽ നൗഗാം ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയിഡ്

AnilKumar BalaKrishnan

ജമ്മു കശ്മീരിൽ നൗഗാം ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയിഡ്. ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ പ്രത്യേക സംഘം പരിശോധന നടത്തിയത്. കേസിൽ അറസ്റ്റിലായ ഡോക്ടർ മുസമിൽ , ഷഹീൻ സയിദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഫരീദാബാദ്, ജമ്മു കാശ്മീർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ചെങ്കോട്ട സ്ഫോടനത്തിൻ്റെ ഗൂഢാലോചനയും ആസൂത്രണവും നടന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു

Share This Article